Tuesday, 10 September 2013

KUDUMBA VISHUDHEEKARANATHINU PRARTHANA കുടുംബവിശുദ്ധീ കരണത്തിന് പ്രാര്‍ത്ഥന



   കുടുംബത്തെ സ്ഥാപിക്കുകയും കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ,അങ്ങ് ഞങ്ങളുടെ മദ്ധ്യേ സന്നിഹിതനായിരിക്കുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു .അങ്ങയെ ഞങ്ങള്‍ ആരാധിക്കുന്നു .അങ്ങയെ ഞങ്ങള്‍ സ്നേഹിക്കുന്നു ഞങ്ങള്‍ക്കു നല്കിയിട്ടുള്ള ആത്മീകവും ശാരീരികവുമായ എല്ലാ അനുഗ്രങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു .ഞങ്ങള്‍ ചെയ്തു പോയിട്ടുള്ള  പാപങ്ങളെക്കുറിച്ചു ഞങ്ങള്‍ മനസ്തപിക്കുന്നു .അവയ്ക്ക്  ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു .ഞങ്ങളുടെ ഭവനത്തില്‍  അങ്ങു  വാസമുറപ്പിക്കണമേ  .ഞങ്ങളുടെ വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും വ്യാപാരങ്ങളും അങ്ങ്    നിയന്ത്രിക്കണമേ വിശ്വാസത്തിലും വിശുദ്ധിയിലും ഞങ്ങളെ വളര്‍ത്തണമേ .പരസ്പര സ്നേഹവും ബഹുമാനവും ഞങ്ങള്‍ക്കു നല്കണമേ .ഭിന്നതയും കലഹവുമുണ്ടാകാതെ സമാധാനത്തിലും ഐക്യത്തിലും  ഞങ്ങളെ നയിക്കണമേ .
                                              ദൈവശുശ്രൂഷയ്ക്കും സഭാസേവനത്തിനുമായി ഞങ്ങളുടെ കുടുംബത്തില്‍  നിന്ന് പ്രേഷിതരെ വിളിക്കണമേ.രോഗികളെയും ആസന്ന മരണരേയും കാത്തു പരിപാലിക്കണമേ. പാപസാഹച്ചര്യത്തില്‍ നിന്നും അപകടങ്ങളില്‍ നിന്നും ഞങ്ങളെ ഓരോരുത്തരെയും   കാത്തു രക്ഷിക്കണമേ .ഞങ്ങളുടെ കുടുബത്തില്‍ നിന്നു മരിച്ചു പോയിട്ടുള്ളവര്‍ക്ക് സ്വര്‍ഗ്ഗ ഭാഗ്യം നല്കണമേ .ഞങ്ങളുടെ അയല്ക്കാരെയും ചാര്‍ചക്കാരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ .ഞങ്ങളെല്ലാവരും അവസാനം അങ്ങയോടോന്നിച്ച്   സ്വര്‍ഗ്ഗഭാഗ്യം അനുഭവിക്കുവാന്‍ ഇടവരുത്തുകയും ചെയ്യണമേ .            ആമ്മേന്‍ .

No comments:

Post a Comment